ഡല്‍ഹി: 2012ല്‍ സൈനിക അട്ടിമറി നീക്കം നടന്നുവെന്ന വാര്‍ത്ത ശരിവെച്ച മനീഷ് തിവാരിയുടെ പ്രസ്താവന നിഷേധിച്ച് കോണ്‍ഗ്രസ്. ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ സത്യത്തിന്റെ അംശം പോലുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
ഈ വാര്‍ത്തയില്‍ സത്യമില്ല. എന്റെ സഹപ്രവര്‍ത്തകനായ മനീഷ് തിവാരി സുരക്ഷ സംബന്ധിച്ച ഒരു കമ്മിറ്റിയിലും അംഗമായിരുന്നില്ല. അനാവശ്യവും അസത്യവുമായ പ്രസ്താവനയാണ് തിവാരി നടത്തിയതെന്നും സിംഗ് പറഞ്ഞു.
തിവാരിയുടെ പ്രസ്താവന മുന്‍ കരസേന മേധാവിയും കേന്ദ്ര മന്ത്രിയുമായ വി.കെ സിങ്ങും നിഷേധിച്ചു. മനീഷ് തിവാരിക്ക് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയതെന്ന് സിങ് പ്രതികരിച്ചു. താന്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. തിവാരിയോട് അത് വായിക്കാന്‍ പറയൂ. എല്ലാ കാര്യവും അദ്ദേഹത്തിന് വ്യക്തമാകുമെന്നും സിങ് പറഞ്ഞു.
Discussion about this post