ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ രാഹുൽ ഗാന്ധിയും സംഘവും നടത്തുന്ന ഭാരത് ജോഡോ ന്യായ യാത്രയെ കണക്കറ്റ് പരിഹസിച്ച് രാഷ്ട്രീയ തന്ത്രജ്ഞനും ജെ ഡി യു വൈസ് പ്രസിഡന്റും ആയ പ്രശാന്ത് കിഷോർ.
നോക്കൂ, രാഹുൽ ഗാന്ധിയെ ഉപദേശിക്കുന്നവർ, അത് ആരായിരുന്നാലും അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, ഇങ്ങനെ ഒരു യാത്ര നടത്താൻ ഇതിലും മോശമായ ഒരു സമയം നിങ്ങൾക്ക് ലഭിക്കാനില്ല. ഇപ്പോൾ നിങ്ങൾ പ്രധാനപ്പെട്ട നടപടികളുമായി കേന്ദ്രത്തിൽ ഉണ്ടാകേണ്ട സമയമാണ്, സഖ്യ കക്ഷികളുമായി സംസാരിക്കുകയും നീക്കു പോക്കുകൾ നടത്തുകയും ചെയ്യേണ്ട സമയമാണ്. യാത്ര നല്ലതല്ല എന്നല്ല, പക്ഷെ എന്തിനും അതിന്റെതായ ഒരു സമയം ഉണ്ട്. ഇത് നിങ്ങൾ ഡൽഹിയിൽ ഉണ്ടാകേണ്ടിയിരുന്ന സമയമാണ് അപ്പോൾ നിങ്ങൾ കറങ്ങി നടക്കുന്നു. ഇനി ജനങ്ങൾക്കിടയിൽ ഉണ്ടാകേണ്ടിയിരുന്ന സമയത്ത് നിങ്ങൾ ഡൽഹിയിൽ അടച്ചിട്ട റൂമിൽ വെറുതെ ഇരിക്കുകയായിരുന്നു, പ്രശാന്ത് കിഷോർ പറഞ്ഞു.
ജനുവരി 14 ന് മണിപ്പൂരിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും. അതെ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Discussion about this post