തിരുവനന്തപുരം : സംസ്ഥാനത്തെ സർവ്വകലാശാലകളിലേക്കുള്ള വൈസ് ചാൻസിലർമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനായി സർവ്വകലാശാല പ്രതിനിധിയെ ഉടൻ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല പ്രതിനിധികളെ നൽകുന്നതിനായി അടിയന്തരം നടപടി കൈക്കൊള്ളാൻ നിലവിലെ വൈസ് ചാൻസിലർമാർക്കാണ് ഗവർണർ നിർദ്ദേശം നൽകിയിട്ടുള്ളത്. ഒരു മാസത്തിനുള്ളിൽ തന്നെ യോഗം വിളിച്ചു ചേർത്ത് കമ്മറ്റിയിലേക്കുള്ള പ്രതിനിധിയെ നൽകണമെന്നാണ് ഗവർണറുടെ ആവശ്യം.
കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെടിയു, അഗ്രികൾച്ചർ ഫിഷറീസ് മംഗലാശാലകളുടെ വൈസ് ചാൻസിലർമാർക്കാണ് രാജ്ഭവനിൽ നിന്നും നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരുമാസത്തിനുള്ളിൽ നടപടി ഉണ്ടാകുന്നില്ലെങ്കിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും വൈസ് ചാൻസിലർ നിയമന നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുമെന്നും ഗവർണറുടെ നിർദ്ദേശത്തിൽ സൂചനയുണ്ട്.
കോൺഗ്രസ് സെനറ്റ് മെമ്പർമാരും ഗവർണർ നാമം നിർദ്ദേശം ചെയ്തിട്ടുള്ള അംഗങ്ങളും കൂടിച്ചേർന്നാൽ മാത്രമേ സെനറ്റ് യോഗം ചേരാനുള്ള കോറം പൂർത്തിയാവുകയുള്ളൂ. എന്നാൽ ഗവർണർ നേരിട്ട് നാം നിർദേശം ചെയ്ത അംഗങ്ങളെ കാലിക്കറ്റ് സർവകലാശാലയിൽ തടഞ്ഞതിന് സമാനമായി തടയുകയാണെങ്കിൽ യോഗം തടസ്സപ്പെടുന്നത് ആയിരിക്കും. അതേസമയം ഗവർണറുടെ നിർദ്ദേശം ലഭിച്ച കേരള സർവകലാശാല വൈസ് ചാൻസിലർ സെർച്ച് കമ്മറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 16ന് സെനറ്റ് യോഗം വിളിച്ചുചേർക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post