മുംബൈ: വളരെ വ്യത്യസ്തമായ ഒരു റോബോട്ടിന്റെ ഒരു വീഡിയോ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് ആനന്ദ് മഹേന്ദ്ര. ഓട്ടോമാറ്റിക് ആയി ഒരു നദി വൃത്തിയാക്കുന്ന റോബോട്ടിന്റെ ദൃശ്യങ്ങളാണ് ആനന്ദ് മഹേന്ദ്ര പുറത്ത് വിട്ടിരിക്കുന്നത്. ഇത് ചൈനീസ് റോബോട്ട് ആണെന്ന് തോന്നുന്നു, നമുക്ക് അതിനെ ഇവിടെ ആവശ്യമുണ്ട്, ഇപ്പോൾ തന്നെ. അഥവാ ഏതെങ്കിലും സ്റ്റാർട്ട് അപ്പുകൾ ഇത് ചെയ്യാം എന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഞാൻ അതിൽ പണം നിക്ഷേപിക്കാം എന്നും ആനന്ദ് മഹേന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്.
“നദികൾ വൃത്തിയാക്കാൻ സ്വയംഭരണാധികാരമുള്ള റോബോട്ട്.
ഇത് ചൈനീസ് ആണെന്ന് തോന്നുന്നു?
നമുക്ക് ഇവ ഉണ്ടാക്കണം…ഇവിടെ…ഇപ്പോൾ തന്നെ..
ഏതെങ്കിലും സ്റ്റാർട്ടപ്പുകൾ ഇത് ചെയ്യുന്നുണ്ടെങ്കിൽ… ഞാൻ നിക്ഷേപിക്കാൻ തയ്യാറാണ്… ”
ഇങ്ങനെ പോകുന്നു ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്
ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് പോസ്റ്റ് ഷെയർ ചെയ്തത്. അതിനുശേഷം ഇത് ഒരു ദശലക്ഷത്തിലധികം പേർ പോസ്റ്റ് കണ്ടിട്ടുണ്ട് . ടൺ കണക്കിന് കമന്റുകളാണ് പോസ്റ്റിനു താഴെ ലഭിക്കുന്നത്.
ഇത് മികച്ചതും കൂടുതൽ ഫലപ്രദവുമാണ്,” ഒരു ഉപയോക്താവ് എഴുതി. “ഹൈദരാബാദിലും മറ്റ് തടാക നഗരങ്ങളിലും ഇവയ്‌ക്ക് വലിയ ഡിമാൻഡുണ്ട്, ഒന്ന് നിർമ്മിക്കാൻ തുടങ്ങൂ,” മറ്റൊരാൾ പങ്കുവെച്ചു. “ഗംഗാ ശുചീകരണത്തിന് ഞങ്ങൾക്ക് ഇത് ആവശ്യമാണ് സർ,” മൂന്നാമൻ കൂട്ടിച്ചേർത്തു. അതെ ഇന്ത്യ അത് നിർമ്മിക്കുകയും എല്ലാ വൃത്തികെട്ട ജലപാതകളും കുളങ്ങളിലും തടാകങ്ങളിലും ഇത് വിന്യസിക്കുകയും വേണം! നാലാമൻ അഭിപ്രായപ്പെട്ടു
താരതമ്യേനെ വൃത്തിഹീനമായി കിടക്കുന്ന ഭാരതത്തിലെ ജലാശയങ്ങളെ വൃത്തിയാക്കാൻ ഭാരതത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും സാധാരണ ജനങ്ങളും എത്ര മാത്രം ആഗ്രഹിക്കുന്നു എന്നതിന്റെ നേർ തെളിവായി മാറി ആനന്ദ് മഹീന്ദ്രയുടെ ഈ പോസ്റ്റ്
Discussion about this post