ലക്‌നൗ: രാജ്യത്തെ മുൻനിര ഇൻഷൂറൻസ് കമ്പനികളിൽ ഒന്നായ എസ്ബിഐ ലൈഫ് ഇൻഷൂറൻസ് അയോദ്ധ്യയിൽ ആദ്യ ശാഖ ആരംഭിച്ചു. രാജ്യത്തിന്റെ എല്ലാ കോണിലുമുള്ള ജനങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അയോദ്ധ്യയിൽ ലൈഫ് ഇൻഷൂറൻസ് ശാഖ ആരംഭിച്ചിരിക്കുന്നത്. എസ്ബിഐ ലൈഫ് ഇൻഷൂറൻസിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഇതിലൂടെ പിന്നിട്ടിരിക്കുന്നത്.
എസ്ബിഐ ലൈഫ് ഇൻഷൂറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിത് ജിങ്കരൺ, മാർക്കറ്റിംഗ് വിഭാഗം പ്രസിഡന്റ് ദുർഗാ ദാസ്, ലക്‌നൗ റീജിയണൽ ഡയറക്ടർ രാഹുൽ റാഹി എന്നിവരും ഉദ്ഘാടന പരിപാടിയിൽ സന്നിഹിതരായിരുന്നു. അയോദ്ധ്യയുടെ മണ്ണിലേക്ക് ചുവട് എസ്ബിഐ ലൈഫ് ചുവട് വയ്ക്കുകയാണ്. ഈ അവസരത്തിൽ, ഭൗതികമായ സാന്നിദ്ധ്യം മാത്രമല്ല, അയോദ്ധ്യയിലെ ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷയുള്ള ഭാവി സാധ്യമാക്കാനാണ് എസ്ബിഐ ലൈഫ് ലക്ഷ്യമിടുന്നതെന്ന് എംഡി അമിത് ജിങ്കരൺ വ്യക്തമാക്കി.
‘അയോദ്ധ്യയിൽ ഞങ്ങളുടെ ആദ്യ ശാഖ തുടങ്ങുന്നു. ഇതോടെ ജനങ്ങളുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത അയോദ്ധ്യയിൽ പ്രതിഫലിക്കുകയാണ്. കേവലം ഒരു ഭൗതിക സാന്നിദ്ധ്യം മാത്രമല്ല, ഞങ്ങളുടെ ഇൻഷുറൻസ് സൊല്യൂഷനുകളിലൂടെ അയോദ്ധ്യയിലെ ജനങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും അഭിലാഷങ്ങൾ സുരക്ഷിതമാക്കിക്കൊണ്ട് അവരുടെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുക കൂടിയാണ്’- അമിത് ജിങ്കരൺ വ്യക്തമാക്കി.
രാജ്യത്തിലെ എല്ലാ കോണിലുമുള്ള ജനങ്ങളിലേക്ക് എത്തുക എന്നതാണ് എസ്ബിഐ ലൈഫിന്റെ ലക്ഷ്യം. അയോദ്ധ്യ ഇതിന് സുപ്രധാന പങ്കുവഹിക്കുന്നു. അയോദ്ധ്യയിലെ ജനങ്ങളിലേക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുക വഴി അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളുമായ ബന്ധം ദൃഢമാക്കുന്നതിനായി ഞങ്ങൾ നിരന്തരം പരിശ്രമിക്കുമെന്ന് ഉറപ്പു നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post