ആറ്റിങ്ങൽ; കേരളത്തിൽ രണ്ട് മുന്നണികളും ചേർന്ന് കൊള്ള നടത്താൻ മത്സരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. മാസപ്പടിയിൽ ഉൾപ്പെടെ അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ പരസ്പര സഹകരണമാണ് നടത്തുന്നതെന്നും എൻഡിഎ കേരള പദയാത്രയുടെ ആറ്റിങ്ങലിലെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് തുടങ്ങും മുമ്പ് തന്നെ ഇൻഡി സഖ്യം തോൽവി സമ്മതിച്ചു. മമത ബാനർജി പറഞ്ഞത് കോൺഗ്രസിന് 40 സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്നാണ്. എന്നാൽ അത്രയും സീറ്റ് പോലും കോൺഗ്രസിന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം. ആറ്റിങ്ങൽ മാമം മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു
Discussion about this post