ന്യൂഡൽഹി: 2047 ആകുമ്പോഴേക്കും ഇന്ത്യ വികസിതമായിരിക്കണം എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഞങ്ങളുടെ തലമുറ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും ഇനി വരാൻ പോകുന്ന തലമുറ അനുഭവിക്കരുത് എന്നതും ഞങ്ങളുടെ ലക്ഷ്യമാണെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. അതിനു വേണ്ടി സങ്കുചിതമായ വഴികളിലൂടെ പോകാൻ കഴിയില്ലെന്നും അതിനാൽ തന്നെ ഭാവി മുൻകൂട്ടി കണ്ടുകൊണ്ടുള്ള നടപടികളാണ് ഓരോ ബഡ്‌ജറ്റിലൂടെയും മുന്നോട്ട് വയ്ക്കുന്നതെന്നും അവർ പറഞ്ഞു
ഈ വർഷത്തെ ബജറ്റിൻ്റെയും പൊതുവെ എൻഡിഎ സർക്കാർ അവതരിപ്പിക്കുന്ന ബജറ്റുകളുടെയും ശ്രദ്ധ എന്നത് 2047 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഇന്ത്യ (വിക്ഷിത് ഭാരത്) എന്ന ദർശനത്തിൻ്റെ സമയപരിധിയാണത്. ശനിയാഴ്ച ഒരു വാർത്ത മദ്ധ്യമത്തിനു കൊടുത്ത അഭിമുഖത്തിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി. സങ്കുചിതമായ സമീപനം കൊണ്ട് മാത്രം ഇത് നേടാനാകില്ല, എല്ലാ മേഖലകളിലും എല്ലാ ജനവിഭാഗങ്ങൾക്കും ഊന്നൽ നൽകേണ്ടതുണ്ട്., സീതാരാമൻ പറഞ്ഞു.
വിക്ഷിത് ഭാരത് പ്രധാനമാണ്, കാരണം “ഞങ്ങൾ വളർന്നുവരുമ്പോൾ ഞങ്ങൾ കടന്നു പോയതിലൂടെ യുവതലമുറ കടന്നുപോകരുത്. ആ അവസ്ഥ ഇതിനകം തന്നെ ഗണ്യമായി മാറിയിട്ടുണ്ട്, മോദി സർക്കാർ എല്ലാ തട്ടുകളിലെയും പൗരന്മാരെ ശാക്തീകരിക്കുകയും ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യയിലൂടെ “ജീവിതം എളുപ്പമാക്കുകയും ചെയ്തിട്ടുണ്ട് . ചുവപ്പു നാട, സ്വജന പക്ഷപാതം അഴിമതി എന്നിവർക്കെതിരെ മോദി സർക്കാർ ഒരുപാട് ചെയ്തിട്ടുണ്ട് അവർ കൂട്ടിച്ചേർത്തു.
Discussion about this post