വിശാഖപട്ടണം: ശുഭ് മാൻ ഗിൽ സെഞ്ചുറിയുമായി നിറഞ്ഞാടിയ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 370 റൺസിന്റെ മികച്ച ലീഡ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 226 ന് ആറു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 6 റണ്ണുമായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ എസ് ഭരതും 1 റണ്ണുമായി രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ
നേരത്തെ വിക്കറ്റ് നഷ്ടപ്പെടാതെ 29 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ തുടരെ തുടരെ രണ്ടു വിക്കറ്റുകൾ എടുത്തു കൊണ്ട് ജെയിംസ് ആൻഡേഴ്സൺ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ഒത്തു ചേർന്ന ശുഭ് മാൻ ഗിൽ ശ്രേയസ് അയ്യർ സഖ്യം അധികം പരിക്കുകൾ ഇല്ലാതെ ഇന്ത്യൻ സ്കോർ നൂറ് കടത്തി. എന്നാൽ ചെറിയ സമയത്തിനുള്ളിൽ ശ്രേയസ് അയ്യരിന്റെയും രജത് പാട്ടീദാറിന്റെയും വിക്കറ്റുകൾ എടുത്ത് ഇംഗ്ലണ്ട് സ്പിന്നര്മാര് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയെങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്ത് ചേർന്ന ഗിൽ അക്‌സർ പട്ടേൽ ജോഡി ഇന്ത്യയെ സുരക്ഷിത തീരത്തേക്ക് എത്തിക്കുകയായിരുന്നു. ശുഭ് മാൻ ഗിൽ 109 റൺസും അക്‌സർ പട്ടേൽ 45 റൺസും എടുത്തു.
Discussion about this post