കാസർകോഡ് : നാലു മാസങ്ങൾക്കു മുൻപ് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ ഞായറാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോഡ് നെല്ലിക്കുന്നിൽ വ്യാപാരിയായ വിവേക് ഷെട്ടിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസ്സായിരുന്നു.
നെല്ലിക്കുന്നിൽ ബേക്കറി നടത്തിവരികയായിരുന്നു വിവേക് ഷെട്ടി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംബണ്ണ ഷെട്ടിയുടെയും ഭവാനിയുടെയും മകനാണ്. നാലു മാസങ്ങൾക്കു മുൻപ് വിവേക് ഷെട്ടിക്ക് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ അടിച്ചിരുന്നു.
നെല്ലിക്കുന്നിലെ ബേക്കറിക്കകത്താണ് വിവേക് ഷെട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന് സാമ്പത്തികമായി പ്രയാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കുടുംബവും സുഹൃത്തുക്കളും പോലീസിനെ അറിയിച്ചു. മരണത്തിന് ഇടയാക്കിയ കാരണം എന്താണെന്ന് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post