തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം പലസ്തീന്‍, യുക്രെയ്ന്‍ യുദ്ധങ്ങളും , കേന്ദ്ര സര്‍ക്കാരുമാണെന്ന് ധനമന്ത്രി കെ .എന്‍ ബാലഗോപാല്‍. കേന്ദ്രത്തിനെ കുറ്റം പറയുന്ന സ്ഥിരം പല്ലവി തന്നെയാണ് ഈ പ്രാവിശ്യവും സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.
ഇത്തവണ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് പലസ്തീന്‍, യുക്രെയ്ന്‍ യുദ്ധങ്ങള്‍ രൂക്ഷമാവില്ല എന്നുള്ള പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങള്‍ പിന്നെയും തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി പിന്നെയും രുക്ഷമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധവും മാന്ദ്യവും രൂക്ഷമാവുകയാണെങ്കില്‍ ആഗോള അനിശ്ചിതത്വവും നേരിടാന്‍ ആഭ്യന്തര തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടും. ഇതിനുവേണ്ടി സമഗ്ര പരിപാടി തയ്യാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്രത്തിന്റെ കടുത്ത അവഗണന പ്രതിപക്ഷം അംഗീകരിച്ചുതുടങ്ങിയതില്‍ സന്തേഷമുണ്ടെന്നും ,സ്വന്തം നിലയ്‌ക്കെങ്കിലും ഇതിനെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷം തയാറാകണം എന്നും മന്ത്രി പറഞ്ഞു.












