തിരുവനന്തപുരം:1970 ല്‍ ചൈനയില്‍ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി ഡെവലപ്മെന്റ് സോണ്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. ഇതിലൂടെ വിഴിഞ്ഞത്തെ അതിദരിദ്രര്‍ക്ക് പ്രത്യേക പരിഗണന നല്കി ഉയര്‍ത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡില്‍(ദേശീയപാത 866) എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിലൂടെയെല്ലാം പ്രാദേശിക ടൂറിസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇക്കോടൂറിസത്തിലും സ്വകാര്യ പങ്കാളിത്തം കൊണ്ടു വരാന്‍ സാധിക്കും. അങ്ങനെ 5000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും ധനമന്ത്രി പറഞ്ഞു.
ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനം. ടൂറിസം മേഖലയില്‍ വലിയ വികസനമുണ്ടെന്നും സംരംഭകരെ ആകര്‍ഷിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post