ലക്‌നൗ: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിനുള്ളിൽ എത്തിയ കുരങ്ങന്റെ വീഡിയോ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. രാമലല്ലയുടെ ദർശനത്തിനായി ഹനുമാൻ സ്വാമി വന്നതുപോലെയെന്നാണ് തീർത്ഥ ട്രസ്റ്റ് വീഡിയോ പങ്കുവച്ചുകൊണ്ട് എക്‌സിൽ കുറിച്ചത്. ഭക്തർ നിറഞ്ഞു നിറയെ ഉളള്ള ക്ഷേത്രത്തിനുള്ളിലെ പവിത്രമായ പീഠത്തിലേക്ക് കുരങ്ങൻ കയറുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ക്ഷേത്രത്തിലെത്തിയ കുരങ്ങൻ കഴിക്കാൻ നൽകിയ ഭക്ഷണസാധനങ്ങളിൽ ഒന്നും തൊടാതെ നേരെ ശ്രീരാമന്റെ പാദങ്ങളിൽ തൊട്ട് തിരികെ പോയി എന്നാണ് എക്‌സിൽ പങ്കുവച്ചിരിക്കുന്ന വീഡിയോക്ക് താഴെ എഴുതിയിരിക്കുന്നത്. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങളുടെ അരികിലേക്ക് കുരങ്ങൻ കയറുമ്പോൾ ഭക്തർ ജയ് ശ്രീ റാം, ജയ് ശ്രീ ഹനുമാൻ എന്നീ വിളികളോടെ കൈകൂപ്പി പ്രാർത്ഥിക്കുന്നതും വീഡിയോയിൽ കാണാം.
അയോദ്ധ്യയിൽ ബാലക രാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുൻപും ചടങ്ങ് കഴിഞ്ഞുള്ള ദിവസങ്ങളിലും കുരങ്ങൻമാർ അയോദ്ധ്യയിൽ എത്തിയതിന്റെ നിരവധി വീഡിയോകൾ ആളുകൾ പങ്കുവച്ചിരുന്നു. ഒരു കൊടിയിൽ ശ്രീരാമന്റെ പാദങ്ങൾ തൊടാൻ കുരങ്ങൻ മുളത്തൂണിൽ കയറുന്നതിന്റെ വീഡിയോ ആണ് ഒരു വ്യക്തി പങ്കുവച്ചിരിക്കുന്നത്. ഹോമ കുണ്ഡത്തിൽ നമസ്‌കരിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് മറ്റൊരു ഭക്തൻ പങ്കുവച്ചിരിക്കുന്നത്.
Discussion about this post