തിരുവനന്തപുരം: ഇക്കുറിക്ഷേമ പെന്ഷന് ഉയര്‍ത്തില്ലെന്നും മറിച്ച് പെന്ഷന് കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ക്ഷേമ പെന്ഷന് സമയസബന്ധിതമായി കൊടുത്ത് തീര്‍ക്കാന്‍ സാധിക്കാത്തത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള പുറംതിരിച്ചില്ലാണന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്ഷന് നല്കി വരുന്നത്. മാസം 1600 രൂപ വീതം പെന്ഷന് നല്കുന്നതനായി പ്രതിവര്‍ഷം സര്‍ക്കാരിന് വേണ്ടി വരുന്നത് 9,000 കോടി രൂപയാണ് . ജനുവരിയിലെ പെന്ഷന് കൂടി ചേര്‍ത്താല്‍ ഇപ്പോള്‍ തന്നെ 5 മാസത്തെ പെന്ഷന് കുടിശികയാണ്. 5 മാസത്തെ കുടിശികയില്‍ 2 മാസത്തെ കുടിശിക ഉടന്‍ വിതരണം ചെയ്യുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. അതിനുപകരം പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് ജീവനക്കാര്‍ക്ക് പുതിയ പെന്ഷന് പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രാഖ്യാപിച്ചു. പങ്കാളിത്ത പെന്ഷന് പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമേ കാരുണ്യ പദ്ധതിക്ക് 678.54 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് അഞ്ച് പുതിയ നഴ്സിങ് സ്കൂളുകള്‍ ആരംഭിക്കുമെന്നും ,പട്ടികജാതിവികസനത്തിന് 2976 കോടി രൂപയും അനുവദിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും പട്ടികവര്‍ഗ വികസനത്തിന് 859 കോടി, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 128 കോടി രൂപയും ,പുതിയ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപയും അനുവദിച്ചു. കൊച്ചി മെട്രോ രണ്ടാംഘട്ടം അതിവേഗം നടപ്പിലാക്കാന്‍ 239 കോടി രൂപയുമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post