ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിർദ്ദേശം നൽകിയിട്ടുള്ളത്. ആവശ്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിട്ടുണ്ട്.
പോസ്റ്ററുകൾ, ലഘുലേഖകൾ എന്നിവ വിതരണത്തിനായി കുട്ടികളെ ഏൽപ്പിക്കുകയോ കുട്ടികളെക്കൊണ്ട് മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയോ ചെയ്യരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു. രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും കുട്ടികൾക്ക് കൈ നൽകുക വാഹനത്തിൽ കൊണ്ടുപോവുക, റാലികൾക്കായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾക്കും വിലക്കുണ്ട്.
എന്നാൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്താൽ അത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ലംഘനമായി കാണാൻ കഴിയുകയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അല്ലാതെ കുട്ടികളെ ഒരു പ്രചാരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post