വെല്ലൂർ: അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ സാമ്പത്തിക ലാഭം ആരൊക്കെ ഉണ്ടാക്കിയിട്ടുണ്ടോ അവരെയാരെയും ഇ ഡി വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ.
അനധികൃത മണൽ ഖനനം നടത്തുന്നവരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വെറുതെ വിടില്ലെന്നും തമിഴ്നാട്ടിലെ മണൽ ഖനനത്തിൻ്റെ തലസ്ഥാനമാണ് വെല്ലൂർ ജില്ലയെന്നും അണ്ണാമലൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തമിഴ്നാട്ടിലെ വെല്ലൂർ മേഖലയിലെ നദി മണൽ ഖനനത്തിലും വിൽപനയിലും ഗുരുതരമായ ക്രമക്കേടുണ്ടെന്ന ആരോപണത്തെ കുറിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. ഇതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്, സാമ്പത്തിക ക്രമക്കേടിൽ ആരെങ്കിലും ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരെയാരെയും ഇ ഡി വെറുതെ വിടില്ല എന്ന് അണ്ണാമലൈ വ്യക്തമാക്കിയത്.
വെല്ലൂർ ജില്ലാ വനത്തോട് ചേർന്നുള്ള പൊന്നായി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്നതായി പരാതി ഉയർന്നിരുന്നു. ലോറികളിലും ട്രാക്ടറുകളിലും ആണ് പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തികൊണ്ടിരിക്കുന്നത്. ഇത്തരം പരാതികളെ തുടർന്ന് തമിഴ്‌നാട്ടിലെ നിരവധി ക്വാറി സൈറ്റുകളിൽ ഇഡി പരിശോധന നടത്തുകയും , അനധികൃത മണൽ ഖനനത്തെക്കുറിച്ച് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു
Discussion about this post