ഭോപ്പാല്‍:മദ്ധ്യപ്രദേശിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം. ആറ് പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹര്‍ദയിലാണ് സംഭവം. പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തമാണ് വന്‍ സ്‌ഫോടനമായി മാറിയത്. ഇതിനു പിന്നാലെ ഇത് നിരവധി സ്‌ഫോടനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശങ്ങ്‌ളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ 150 ഓളം തൊഴിലാളികള്‍ പരിസരത്തുണ്ടായിരുന്നു എന്നാണ് വിവരം.
നിരവധി ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമം തുടരുകയാണ്്. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും തേടിയതായി ജില്ലാ കലക്ടര്‍ ഋഷി ഗാര്‍ഗ് അറിയിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഉദ്യോഗസ്ഥരോട് സംഭവത്തിന്റ വിശദാംശങ്ങള്‍ തേടി. പൊള്ളലേറ്റ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ ഭോപ്പാലിലെയും ഇന്‍ഡോറിലെയും മെഡിക്കല്‍ കോളേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തിക്കുന്നുണ്ടെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post