തിരുവനന്തപുരം: പോലീസുകാർ ഈഗോ കൊണ്ട് നടക്കരുതെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് സൈബർ തട്ടിലൂടെ കേരളത്തിൽ നിന്നും കടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണം. പോലീസെന്ന ഈഗോയാണ് പ്രധാനം. അക്കാര്യം പോലീസുകാർക്ക് ബോധ്യം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാത്രം 201 കോടി രൂപയാണ് സൈബർ തട്ടിലൂടെ കേരളത്തിൽ നിന്നും കടത്തിയത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും അമിത ലാഭം പ്രതീക്ഷിച്ചിറങ്ങുന്നവരാണ്. സൈബർ ഡിവിഷന്റെ വരവ് ഇതിന് മാറ്റം കൊണ്ടുവരുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴിൽ രണ്ട് എസ്പിമാർ ഉൾപ്പെടുന്നതാണ് സൈബർ ഡിവിഷൻ. സൈബർ കുറ്റാന്വേഷണം, ഗവേഷണം എന്നിവയ്ക്കാണ് പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചത്.
Discussion about this post