ജയ്പൂർ: യേശുക്രിസ്തു ഭാരതത്തിലായിരുന്നെങ്കിൽ കുരുശിൽ ഏറ്റപ്പെടില്ലായിരുന്നുവെന്ന് ആർഎസ്എസ് സഹകാര്യവാഹ് ഡോ. മൻമോഹൻ വൈദ്യ. ജയ്പൂർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
ക്രിസ്തീയ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600കളിൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട ഇറ്റാലിയൻ വംശജൻ ജിയോർദാനോ ബ്രൂണോയ്ക്ക്, ഭാരതത്തിലായിരുന്നെങ്കിൽ ഈ ഗതിയുണ്ടാവില്ലായിരുന്നുവെന്ന് വിവേകാനന്ദ സ്വാമിയുടെ ശിഷ്യ സിസ്റ്റർ നിവേദിത എഴുതിയത് ഡോ.മൻമോഹൻ വൈദ്യ ഓർമിപ്പിച്ചു. സിസ്റ്റർ നിവേദിത പറഞ്ഞില്ലെങ്കിൽ കൂടി, സമാന രീതിയിൽ ഭാരതത്തിലായിരുന്നെങ്കിൽ യേശുക്രിസ്തുവിനും കുരിശിലേറേണ്ടി വരില്ലായിരുന്നുവെന്നും അതാണ് ഭാരതത്തിന്റെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിൽ നിന്നുള്ള ആളുകൾ വ്യാപാരത്തിനായി ലോകമെമ്പാടും സഞ്ചരിച്ചു, പക്ഷേ അവരെ കോളനിവത്കരിക്കുകയോ മതപരിവർത്തനം ചെയ്യുകയോ അവരുടെ വിഭവങ്ങൾ ഇല്ലാതാക്കുകയോ ചെയ്തില്ല, യൂറോപ്യന്മാരെപ്പോലെ അവർ ആ ആളുകളെ അടിമകളാക്കി കച്ചവടം നടത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യത്യസ്ത ആശയങ്ങളേയും വീക്ഷണങ്ങളേയും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് ഭാരതമെന്ന് ഡോ.മൻമോഹൻ വൈദ്യ ചർച്ചയ്ക്കിടെ പറഞ്ഞു. ഭാരതത്തിലെ 99% ജനങ്ങളും മതപരിവർത്തനം നടത്തിയവരാണെന്നും ഇന്തോനേഷ്യയിലെ മുസ്ലീങ്ങൾക്ക് രാമനാണ് അവരുടെ പൂർവികനെന്ന് കരുതാമെങ്കിൽ ഇവിടുത്തെ ജനങ്ങൾക്കും അത് കഴിയുമെന്നും ഡോ.മൻമോഹൻ വൈദ്യ ചൂണ്ടിക്കാട്ടി.









Discussion about this post