ലക്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പതിലെ ദർഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി കോടതി തള്ളി.ബാഗ്പത് ജില്ലാ കോടതിയാണ് ഹർജി തള്ളിയത്. സമുച്ചയം ഹിന്ദുക്കൾക്ക് വിട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു.
മഹാഭാരതത്തിൽ പരാമർശിക്കുന്ന ലക്ഷഗൃഹം സ്ഥിതി ചെയ്ത സ്ഥലമാണ് ബാഗ്പത് എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. പഞ്ചപാണ്ഡവരെ ചുട്ടു കൊല്ലാൻ ദുര്യോധനൻ പണികഴിപ്പിച്ച കൊട്ടാരമാണ് ലക്ഷ ഗൃഹം എന്നാണ് ഹിന്ദു മത വിശ്വാസം. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കേസിലെ നിർണായക വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
ലക്ഷഗൃഹവുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും തങ്ങൾ കോടതിയിൽ സമർപ്പിച്ചെന്നും ഇതിൻറെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിൻറെ ഹരജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകൻ രൺവീർ സിങ് തോമർ പറഞ്ഞു
നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് പ്രദേശം. 53 വർഷം മുൻപാണ് പ്രദേശവുമായി ബന്ധപ്പെട്ട തർക്കം ആരംഭിച്ചത്. ബാഗ്പത് സൂഫിയായിരുന്ന ബദറുദ്ദീൻ ഷായുടെ ദർഗയാണെന്നായിരുന്നു മുസ്ലീം പക്ഷത്തിന്റെ വാദം.









Discussion about this post