തൃശ്ശൂര്‍:കേന്ദ്രത്തിന്റെ ഭാരത് അരി വില്‍പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശ്ശൂരിലാണ് ഭാരത് അരി വില്‍പന ആദ്യമായി ആരംഭിച്ചത്. 29 രൂപ നിരക്കില്‍ പൊന്നി അരിയാണ് ഇന്ന് 150 പാക്കറ്റില്‍ വില്‍പ്പന നടത്തിയത്. തൃശ്ശൂരില്‍ 10 വാഹനങ്ങളാണ് ഭാരത് അരി വിതരണത്തിനായി സജ്ജമാക്കിയിരിക്കുന്നത്. മറ്റ് ജില്ലകളിലും അടുത്തദിവസം മുതല്‍ വാഹനങ്ങളില്‍ വിതരണം തുടങ്ങും. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണ ചുമതല.
അഞ്ച് കിലോ , പത്ത് കിലോ പാക്കറ്റുകളായാണ് അരി ലഭിക്കുക. ആദ്യം ഘട്ടത്തില്‍ വില്‍പ്പനയ്ക്കായി അഞ്ചുലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാകും. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നേരിട്ടുള്ള ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ എന്‍സിസിഎഫ് നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി വിതരണത്തിനെത്തിക്കുന്നത്. കിലോ 29 രൂപ നിരക്കില്‍ ഭാരത് അരി രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും നേരിട്ട് എത്തിക്കാനാണ് എന്‍സിസിഎഫ് പദ്ധതിയിടുന്നത്.
Discussion about this post