ന്യൂഡല്‍ഹി:ഒരു ഇടവേളയ്ക്ക് ശേഷം പിന്നെയും കോവിഡ് 19 കേസുകള്‍ ഉയരുന്നു. ഇന്ത്യയില്‍ 157 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. സജീവമായ കേസുകളുടെ എണ്ണം 1,496 ആയി ഉയര്‍ന്നു. . 24 മണിക്കൂറിനുള്ളില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡില്‍ ഒന്നും ഉത്തര്‍പ്രദേശില്‍ ഒന്നും വീതമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച് ജാഗ്രത പാലിച്ച മതിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ഡിസംബര്‍ 5 വരെ പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ സബ്‌വേരിയന്റായ ജെ. എന്‍.1 വന്നതിനു ശേഷവും തണുത്ത കാലാവസ്ഥയും കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായത് എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
നിലവില്‍ JN.1 വേരിയന്റ് പുതിയ കേസുകള്‍ വര്‍ധിക്കാനോ മരണനിരക്ക് കൂടാനോ സാധ്യയില്ല എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2020 ന്റെ തുടക്കത്തില്‍ കോവിഡ് ആരംഭിച്ചതുമുതല്‍, 4.5 കോടിയിലധികം ആളുകള്‍ക്ക് രോഗം പിടിപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം 5.3 ലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4.4 കോടിയിലധികവുമാണ്.
Discussion about this post