തൃശ്ശൂർ : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. തൃശ്ശൂർ അതിരപ്പിള്ളിയിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് യുവതിക്ക് ഗുരുതര പരിക്കേറ്റു.
ദമ്പതികൾ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സമയത്ത് അതിരപ്പിള്ളിക്ക് സമീപമുള്ള ഷോളയാർ വ്യൂ പോയിന്റിന് അടുത്ത് വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായി റോഡിൽ എത്തിയ കാട്ടാന ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം തെറ്റി ദമ്പതികൾ റോഡിൽ മറിഞ്ഞുവീണു.
തമിഴ്നാട് സ്വദേശിനിയായ 40 വയസ്സുകാരി സെൽവി എന്ന യുവതിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ ആദ്യം വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post