തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന സമരത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര അവഗണനയെന്ന വ്യാഖ്യാനമുണ്ടാക്കി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മറച്ചു വയ്ക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത്. കേരള സർക്കാർ നടത്തിയ സമരത്തിന് കർണാടക സർക്കാർപിന്തുണ കൊടുക്കേണ്ട ആവശ്യമില്ല.
57800 േകാടയി രൂപ കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്നാണ് സർക്കാർ പറയുന്നത്. ഇത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ് ഇവർ പറയുന്നത്. ഈ കള്ളങ്ങൾ നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചതാണ്. നികുതി പിരിവിലുണ്ടായ പരാജയവും അഴിമതിയും ധൂർത്തുമാണ് കേരളത്തിലെ ധനപ്രതിസന്ധിക്ക് കാരണം. കടമെടുപ്പിന്റെ പരിധി കൂടി മാറ്റിയാൽ സംസ്ഥാനം എവിടെ പോയി നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്കാണ് കേരളത്തെ സംസ്ഥാനസർക്കാർ തള്ളിവിട്ടത്. പ്രതിപക്ഷം സർക്കാരിന് ക്രിയാത്മക നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, ഇവയെല്ലാം പുച്ഛിച്ചു തള്ളുകയാണ് ഉണ്ടായത്. കോടതിയിലും ഡൽഹിയിലും കേരളനിയമസഭയിലുമെല്ലാം സർക്കാർ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.
Discussion about this post