ലണ്ടൻ : ബ്രിട്ടീഷ് മലയാളി സമൂഹത്തെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് വർഷങ്ങളോളം അർബുദത്തോട് പടപൊരുതിയ മലയാളി യുവതി മരണപ്പെട്ടു. 39 വയസ്സുകാരിയായ ആന്‍ ബ്രൈറ്റ് ജോസ് ആണ് അബര്‍ഡീനില്‍ വെച്ച് മരണപ്പെട്ടത്. നഴ്സായി ജോലി ചെയ്തിരുന്ന യുവതി ഏറെക്കാലമായി അസുഖബാധിതയായിരുന്നു.
യുകെയിൽ കെയര്‍ ഹോം മാനേജര്‍ ആയി ജോലി ചെയ്യുന്ന ജിബ്സണ്‍ ആല്‍ബര്‍ട്ടിന്റെ ഭാര്യ ആയ ആന്‍ എറണാകുളം ചെറുവയ്പ്പ് സ്വദേശിനിയാണ്. 10 വർഷത്തോളമായി ബ്രിട്ടനിലെ അബര്‍ഡീനിലാണ് ഈ കുടുംബം കഴിഞ്ഞു വന്നിരുന്നത്. യുകെ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു എന്നുള്ളതിനാൽ ആനിന്റെ വിടവാങ്ങാൻ ഓരോ മലയാളികളെയും ദുഃഖത്തിലാഴ്ത്തി.
അപൂര്‍വ്വമായി കാണപ്പെടുന്ന കാന്‍സറാണ് ആനിനെ കീഴ്‌പ്പെടുത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. രോഗത്തെ മനശക്തിയോടെ നേരിട്ട ആൻ ആദ്യഘട്ടത്തിൽ വീട്ടുകാരെ പോലും രോഗവിവരം അറിയിച്ചിരുന്നില്ല. നിരവധി നാളുകൾ നീണ്ട പോരാട്ടത്തിന് ശേഷം ആദ്യഘട്ടത്തിൽ പിൻവാങ്ങിയ അർബുദം പിന്നീട് വീണ്ടും ശക്തിയോടെ തിരിച്ചുവരികയായിരുന്നു. മനസ്സുകൊണ്ട് ആൻ തളർന്നില്ലെങ്കിലും ആന്തരികാവയവങ്ങൾ പോലും രോഗം കീഴ്പ്പെടുത്തിയതോടെയാണ് ഇപ്പോൾ ആൻ മരണത്തിന് കീഴടങ്ങിയത്.









Discussion about this post