ന്യൂഡൽഹി: പ്രധാനമന്ത്രി ജന്മം കൊണ്ട് പിന്നോക്ക വിഭാഗക്കാരനല്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പൊളിച്ച് ബിജെപിയുടെ ഐടി വിഭാഗം ചുമതല വഹിക്കുന്ന അമിത് മാളവ്യ. രാഹുൽ ഗാന്ധി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്ന് അമിത് മാളവ്യ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ലെന്നും ജന്മംകൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ലാത്തതിനാൽ നരേന്ദ്രമോദി ഒരിക്കലും ജാതി സെൻസസ് നടത്തില്ലെന്നും ആണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഒബിസി ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
എന്നാൽ, ഈ വാദം പച്ചക്കള്ളമാണെന്ന് തെളിയിച്ചിരിക്കുകയാണ് മാളവ്യ. ്രപധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിന് രണ്ട് വർഷം മുൻപ് തന്നെ മോദിയുടെ ജാതിയെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. 1999 ഒക്‌ടോബർ 27ൽ പുറത്തിറക്കിയ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനത്തിന്റെ രേഖകൾ അദ്ദേഹം ട്വിറ്ററിലൂടെ പുറത്ത് വിട്ടു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതി 1999 ഒക്‌ടോബർ 27നാണ് ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അതായത് മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയാകുന്നതിന് രണ്ട് വർഷം മുൻപ്. ജവഹർലാൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള നെഹ്റു-ഗാന്ധി കുടുംബം മുഴുവൻ ഒബിസി വിഭാഗത്തിന് എതിരാണ്. രാഹുൽഗാന്ധി പറയുന്നത് പച്ചക്കള്ളമാണ്’- അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
Discussion about this post