തിരുവനന്തപുരം; സംസ്ഥാനപോലീസിന് കൂടുതൽ സുരക്ഷാസംവിധാനങ്ങളൊരുങ്ങുന്നു. സ്വരക്ഷയ്ക്ക് ഉപയോഗിക്കുന്നവയ്‌ക്കൊപ്പം ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പ്രാഥമിക ആയുധങ്ങളും പോലീസ് സ്വന്തമാക്കും. 1.87 കോടി ചെലവിട്ട് ഗ്രനേഡ് ഉൾപ്പെടെയുള്ളവ വാങ്ങാനാണ് സംസ്ഥാനസർക്കാർ പോലീസിന് അനുമതി നൽകിയത്.
എറിയാനാകുന്ന തരത്തിലുള്ളവയും ഫയർ ചെയ്യാനാകുന്നവയുമാണ് പോലീസിന്റെ കൈവശമുള്ള ഗ്രനേഡുകളും ഷെല്ലുകളും. അത്തരത്തിലുള്ള കണ്ണീർവാതക ഷെൽ, ഗ്രനേഡ്, സ്റ്റെൺ ഷെൽ, സ്റ്റെൺ ഗ്രനേഡ് എന്നിവ 2500 വീതമാകും വാങ്ങുക. ഇതിന് ഒരുകോടി രൂപയോളം ചെലവാകുമെന്നാണ് കണക്ക്. ബി.എസ്.എഫിന്റെ ഗ്വാളിയർ യൂണിറ്റിൽനിന്നാണ് ഇവ വാങ്ങുന്നത്.
24.21 ലക്ഷം ഉപയോഗിച്ചാണ് മുൻവശത്ത് ലോഹഷീൽഡുള്ള സുരക്ഷാഹെൽമെറ്റുകൾ വാങ്ങുക. 200 ബാരിക്കേഡുകൾ ഒരെണ്ണത്തിന് 27,600 രൂപ നിരക്കിൽ വാങ്ങും.
Discussion about this post