തിരുവനന്തപുരം: കേരളത്തിൽനിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്താ സ്‌പെഷൽ ട്രെയിൻ ഇന്ന് പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക.
കേരളത്തിൽനിന്ന് 24 ആസ്താ സ്‌പെഷൽ ട്രെയിനുകൾ അയോദ്ധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിൽ ആദ്യത്തേതാണ് ഇന്ന് പുറപ്പെടുന്നത്.3300 രൂപയാണ് ടിക്കറ്റ് നിരക്ക്.
നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള സർവീസുകൾ. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കുകയായിരുന്നു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി അയോദ്ധ്യയിലേക്ക് തീർത്ഥാടകരെ എത്തിക്കുവാൻ ജനുവരിയിലാണ് സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചത്. 200 സ്‌പെഷ്യൽ ട്രെയിന് സർവീസുകളാണ് നടത്തുന്നത്.











