തിരുവനന്തപുരം: പണമുണ്ടാക്കാനുള്ള കറവ പശുവായാണ് സര്‍ക്കാര്‍ ക്ഷേത്രങ്ങളെ കാണുന്നതന്ന് ബിജപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഷഖരന് പറഞ്ഞു. വൈദ്യുതി ബോര്‍ഡിനും, കെഎസ്ആര്ടിസിയ്ക്കുമൊക്കെ ദേവസ്വം ബോര്‍ഡിന്റെ ഗുണം കിട്ടുന്നുണ്ട്. ദേവസ്വം നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ചീഞ്ഞു നാറിയ വ്യവസ്ഥിതിയുടെ അവശിഷ്ടമാണ് ഇപ്പോഴത്തെ നിയമം. സര്‍ക്കാരിന്റെ ദേവസ്വം നയം എന്തെന്നു വ്യക്തമാക്കണം. കേരള ക്ഷേത്ര സംരക്ഷണ സമിതി നടത്തിയ സെക്രട്ടേറിയ?റ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
ബി.ജെ.പി കേരളം ഭരിച്ചാലും ക്ഷേത്രഭരണത്തില്‍ ഇടപെടാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായം. ക്ഷേത്രങ്ങളുടെ 25,000 ഏക്കറോളം ഭൂമി അന്യാധീനപ്പെട്ടു. ഈ ഭൂമി തിരിച്ചുപിടിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. ക്ഷേത്ര സ്വത്തുമായി ബന്ധപ്പെട്ട വാഗ്വാദത്തിന് തന്നെ ക്ഷണിച്ച വി.ഡി.സതീശന് എം.എല്‍.എ ക്ഷണിക്കേണ്ടിയിരുന്നത് ക്ഷേത്ര സംരക്ഷണ സമിതി പ്രതിനിധികളെയാണ്. സതീശന് ബി.ജെ.പി നേതാവിനോടല്ല ഹിന്ദു സംഘടനാ നേതാക്കളോട് അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതെന്നും കുമ്മനം പറഞ്ഞു.
Discussion about this post