ഡെറാഡൂണ്‍; ഹല്ദ്വവാനിയില് സംഘര്‍ഷം തടയാനെത്തിയ പോലീസിന് നേരെ ആക്രമണം. സംഭവത്തില്‍ നൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. മദ്രസയും അതിന്റെ സമുച്ചയത്തിലെ മസ്ജിദും പൊളിക്കുന്നതില്‍ ചുമതലപ്പെട്ട മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്സര്ക്കാര് ഭൂമി കൈയേറി നിര്‍മ്മിച്ച അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് മദ്രസ പൊളിക്കാന്‍ പോലീസും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെത്തിയത്. എന്നാല്‍ ഉദ്യേഗസ്ഥരെ പ്രതികാരത്തോടെ ആക്രമിക്കുകയായിരുന്നു കലാപക്കാര്. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മദ്രസ കെട്ടിടം മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ പൊളിച്ച നീക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടി പുറപ്പെട്ടത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച മദ്രസയെക്കെതിരെ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള നടപടിയായണ് അനധികൃത മദ്രസ പൊളിച്ച് നീക്കിയത്. എന്നാല്‍ പ്രതികാരമായി പ്രകടനക്കാര്‍ പോലീസ് സ്റ്റേഷന് ലക്ഷ്യമാക്കി കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആക്രമണം നിയന്ത്രണ വിധേയമാക്കാന്‍ വെടിവയ്പ്പിന് ഉത്തരവിട്ടത്.
സംഘര്‍ഷത്തെ തുടര്‍ന്ന് എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
Discussion about this post