ന്യൂഡൽഹി: മൂന്ന് പേർക്ക് കൂടി പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന. മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചൗധരി ചരൺ സിംഗിനും കാർഷിക ശാസ്ത്രജ്ഞനായ എംഎസ് സ്വാമിനാഥനും ആണ് ഭാരത രത്‌ന നൽകി രാജ്യം ആദരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുൻ ഉപമുഖ്യമന്ത്രി എൽകെ അദ്വാനി, ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂർ എന്നിവർക്ക് കഴിഞ്ഞ ദിവസം ഭാരത രത്‌ന പ്രഖ്യാപിച്ചിരുന്നു. എംജിആറിന് ശേഷം ഭാരത രത്‌ന നേടുന്ന ആദ്യ മലയാളിയാണ് എംഎസ് സ്വാമിനാഥൻ.
Discussion about this post