എറണാകുളം: രണ്ടാമത്തെ പെൺകുഞ്ഞിന് പേരിട്ട് ശ്രീനിഷ്- പേളി മാണി ദമ്പതികൾ. ഫേസ്ബുക്കിലൂടെ പേളി മാണിയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. ജനുവരി 14 നായിരുന്നു ഇരുവർക്കും രണ്ടാമത്തെ പെൺകുഞ്ഞ് ഉണ്ടായത്.

കുഞ്ഞിന്റെ ചിത്രങ്ങൾ സഹിതം ആയിരുന്നു പേളി മാണി പേരിട്ട വിവരം പങ്കുവച്ചത്. കുഞ്ഞിന്റെ 28 ആണ് ഇന്ന്. ഇതിന്റെ ഭാഗമായി നടന്ന നൂല് കെട്ട് ചടങ്ങിലാണ് പേരിട്ടത്. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന്റെ പേര്.
നിതാര ശ്രീനിഷിനെ കാണൂ എന്ന് പറഞ്ഞാണ് പേളി മാണി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഞങ്ങളുടെ കുഞ്ഞുമാലാഖ ഭൂമിയിൽ വന്നിട്ട് 28 ദിവസങ്ങൾ ആയിരിക്കുന്നു. ഇന്ന് അവളുടെ നൂല്‌കെട്ടാണ്. ഇന്ന് ഞങ്ങളുടെ ഹൃദയവും കൈകളും നിറഞ്ഞിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം എന്നും പേളി ഫേസ്ബുക്കിൽ കുറിച്ചു.

നിരവധി പേരാണ് ആശംസകൾ നേർന്ന് കുറിപ്പിന് താഴെ കമന്റ് ഇട്ടത്. പേര് മനോഹരമായിരിക്കുന്നുവെന്നും ആരാധകർ പറയുന്നു.












