കൊല്‍ക്കത്ത :ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍. നെഞ്ചു വേദനയെ തുടര്‍ന്നാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മകന്‍ മിമോ ചക്രവര്‍ത്തി അറിയിച്ചു.
ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലായിരുന്നു താരം. ഇതിനിടെയാണ് രാവിലെ 10.30ഓടെ നെഞ്ചു വേദന അനുവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ എംആര്‍ഐയുടെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും മിമോ പറഞ്ഞു.
അടുത്തിടെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി മിഥുന്‍ ചക്രവര്‍ത്തിയെ ആദരിച്ചിരുന്നു. 1976ല്‍ മൃഗയ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് സിനിമാ രംഗത്തേക്ക് വരുകയായിരുന്നു. സുമന്‍ ഘോഷിന്റെ സംവിധാനത്തില്‍ 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രബര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. ഹിന്ദി , ബംഗാളി , ഒഡിയ , തമിഷ് , തുടങ്ങിയ ഒട്ടേറെ ഭാഷകളിലായി 350 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.










Discussion about this post