ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭയിലെ എൻഡിഎ സർക്കാരിന്റെ അംഗങ്ങൾ ഞായറാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്പീക്കർ സതീഷ് മഹാന , സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ എന്നിവരെല്ലാം ചേർന്നാണ് അയോധ്യയിലെത്തി രാംലല്ലയെ ദർശിക്കുക. ലഖ്‌നൗവിൽ നിന്നും 10 ബസുകളിൽ ആയാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും സംഘം അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തുന്നത്.
രാമക്ഷേത്ര ദർശനത്തിനായി നിയമസഭാ സ്പീക്കർ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെയും എംഎൽഎമാരെയും ക്ഷണിച്ചെങ്കിലും ക്ഷണം നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമാനമാർഗ്ഗമാണ് അയോധ്യയിൽ എത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യോഗ്യത എത്തിച്ചേരും. രാംലല്ലയെ കണ്ടതിനുശേഷം ഹനുമാൻ ഗാർഹിയിലും മന്ത്രിമാരുടെയും എംഎൽഎമാരുടെയും സംഘം ദർശനം നടത്തും. ഒരു മണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കുന്നതായിരിക്കും.
ഉച്ചയ്ക്ക് 3 :15 വരെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അയോധ്യയിൽ തുടരുന്നതായിരിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്ലാവർക്കും ആയി രാമക്ഷേത്ര സമുച്ചയത്തിൽ തന്നെ ഉച്ചഭക്ഷണവും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Discussion about this post