ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭാ സംവിധാനങ്ങൾ അടിയന്തരമായി പരിവർത്തനത്തിന് വിധേയമാക്കണമെന്നും അതിൽ എത്രയും പെട്ടെന്ന് ഇന്ത്യയെ ഉൾക്കൊള്ളിക്കണമെന്നും വ്യക്തമാക്കി ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്.
ഇന്ത്യ സുരക്ഷാ കൗൺസിലിലെ സ്ഥിരംഗം ആക്കുകയാണെങ്കിൽ ആഗോള സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ , പ്രേത്യേകിച്ചും ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുടെ താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യങ്ങൾക്കും വലിയ സംഭാവന നൽകാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നു,” റഷ്യൻ പ്രതിനിധി പറഞ്ഞു
“ന്യൂഡൽഹിയുടെ സ്ഥാനാർത്ഥിത്വത്തിന് റഷ്യയുടെ പിന്തുണ ഞങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. 2021-2022 കാലഘട്ടത്തിൽ സുരക്ഷാ കൗൺസിലിൽ തങ്ങളുടെ ഊഴമനുസരിച്ചുള്ള അംഗത്വം ലഭിച്ചപ്പോൾ പല നിർണ്ണായക വിഷയങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ പൊതു അഭിപ്രായം രൂപീകരിച്ചു കൊണ്ട് ഇന്ത്യ തങ്ങളുടെ കഴിവും യോഗ്യതയും ലോകത്തിനു മുൻപിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ജി 20 പ്രസിഡൻസി ബഹുമുഖ നയതന്ത്രത്തിലെ ഉയർന്ന പ്രൊഫഷണലിസത്തിൻ്റെയും വർദ്ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിൽ രാഷ്ട്രീയ സമവായം കണ്ടെത്താനുള്ള കഴിവിൻ്റെയും വ്യക്തമായ സ്ഥിരീകരണമായിരുന്നു. അദ്ദേഹം പറഞ്ഞു









Discussion about this post