കൊച്ചി: എറണാകുളത്തെ ബാറിൽ വെടിവയ്പ്പ്. കത്രിക്കടവിലെ ഇടശേരി ബാറിലാണ് വെടിവയ്പ്പ്.തിങ്കളാഴ്ച പുലർച്ചെ 12-മണിക്കായിരുന്നു സംഭവം. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ആക്രമണത്തിൽ ബാർ മാനേജർ ജിതിന് ക്രൂരമായി മർദ്ദനമേറ്റു.
രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം.
ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post