ന്യൂഡൽഹി: സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃതകാലത്തിൽ സ്വാമി ദയാനന്ദ സരസ്വതി കാണിച്ചുതന്ന പാത കോടിക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്. സ്വാമി ദയാനന്ദയുടെ ജന്മവാർഷിക ദിനവുമായി ബന്ധപ്പെട്ട പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മസ്ഥലമായ ഗുജറാത്തിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. രാജ്യം ഇന്ന് ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷിക ദിനം ആഘോഷിക്കുകയാണ്. ഇന്ന് തങ്കാരയിൽ എത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ എനിക്ക് എത്താൻ കഴിഞ്ഞില്ല. പക്ഷെ, എന്റെ ഹൃദയം കൊണ്ടും മനസുകൊണ്ടും ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഈ അമൃതകാലത്തിൽ സ്വാമി ദയാനന്ദ സരസ്വതി കാണിച്ചു തന്ന വഴി കോടിക്കണക്കിന് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്’- പ്രധാനമന്ത്രി പറഞ്ഞു.
സ്വാമി ദയാനന്ദ സരസ്വതിയുടെ സമയത്ത് സ്ത്രീകൾക്ക് നൽകേണ്ട പ്രധാന്യത്തെ കുറിച്ചും സ്ഥാനത്തെക്കുറിച്ചും അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു. പുതിയ പദ്ധതികൾ വഴി, രാജ്യത്തെ സ്ത്രീകൾ പുരോഗമിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ബ്രിട്ടീഷുകാർ അപമാനിക്കാൻ ശ്രമിച്ചപ്പോൾ, സ്വാമി ദയാനന്ദ സരസ്വതിയുടെ വരവ് ഈ ഗൂഢാലോചനകൾക്കെല്ലാം കനത്ത പ്രഹരമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.









Discussion about this post