എത്രയൊക്കെ മറച്ചു പിടിച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന വാക്കുകൾ വെറുതെയുള്ളതല്ല. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രവും അതുപോലെയാണ്. സർക്കാർ സംവിധാനങ്ങളും അണികളും ചേർന്ന് എത്രയൊക്കെ മറച്ചു പിടിച്ചാലും യഥാർത്ഥ ചരിത്രം പുറത്തുവരിക തന്നെ ചെയ്യും. ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റിക്കൊണ്ട് ബ്രിട്ടീഷുകാർക്ക് വേണ്ടി ഇന്ത്യയിലെ ജനങ്ങൾക്കെതിരെ പ്രവർത്തിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നുള്ള ചരിത്രം മറന്നുപോയവരെ ഓർമ്മിപ്പിക്കാൻ ആയി രേഖകൾ സഹിതം പുറത്തുവിടുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ.
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കാനായി ബ്രിട്ടീഷുകാരിൽ നിന്നും പണം വാങ്ങിയാണ് ദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ചതെന്ന സന്ദീപ് വാര്യരുടെ പരാമർശത്തിനെതിരെ നേരത്തെ സിപിഎം രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യർ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന അദ്ധ്യക്ഷൻ എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന ഔദ്യോഗിക രേഖകൾ സഹിതം സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി തന്നെ ബ്രിട്ടീഷ് അധികാരികളോട് തങ്ങളുടെ പ്രസിദ്ധീകരണത്തിനുള്ള പ്രിന്റിങ് പേപ്പർ അടക്കമുള്ളവ നൽകണമെന്ന് അപേക്ഷിക്കുന്ന കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടിട്ടുള്ളത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദീപ് വാര്യർ ഈ രേഖകൾ പോസ്റ്റ് ചെയ്തത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
കേസ് കൊടുക്കണം പിള്ളേച്ചാ . ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം രേഖകൾ സഹിതം ഞങ്ങൾ കോടതിയിൽ നൽകാം . ബ്രിട്ടീഷ് പ്രൊപ്പഗണ്ട നാടുമുഴുവൻ എത്തിക്കാൻ ദേശാഭിമാനി അടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾക്ക് ആവശ്യമുള്ള പ്രിൻറിംഗ് പേപ്പർ നൽകാൻ ഇരന്ന് കൊണ്ട് ബ്രിട്ടിഷ് അധികാരികൾക്ക് പാർട്ടി അഖിലേന്ത്യ സെക്രട്ടറി അയച്ച കത്ത് ഇതാ .
ഇത് ട്രെയിലർ മാത്രം .
Discussion about this post