എറണാകുളം: തൃപ്പൂണിത്തുറയിൽ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയോടെയാണ് സംഭവം.
വാഹനത്തിൽ കൊണ്ടുവന്ന പടക്കം പടക്കശാലയിലേക്ക് ഇറക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഇതോടെ ഉണ്ടായ ഉഗ്രസ്‌ഫോടനത്തിൽ വാഹനവും സമീപത്തെ പടക്കശാലയിലെ സ്‌ഫോടക വസ്തുക്കളും പൊട്ടിത്തെറിച്ചു. പുതിയകാവ് ക്ഷേത്രത്തിലേക്കുള്ള പടക്കങ്ങളും കരിമരുന്നുകളും ശേഖരിക്കുന്നത് ഇവിടെയാണ്.
പുതിയകാവ് ഉത്സവത്തിന് എത്തിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളും തകർന്നു. അര കിലോമീറ്റർ ദൂരത്തിലുള്ള വീടുകൾ പൂർണമായും നശിച്ചു. സമീപത്തെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
Discussion about this post