ഹൈദരാബാദ്:പടുകൂറ്റൻ ഹനുമാൻ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നിർവ്വഹിച്ച് കേന്ദ്ര മന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷൺ റെഡ്ഡി. നാൽഗൊണ്ടയിലെ ശ്രീ അഭയാഞ്ജനേയ സ്വാമി ക്ഷേത്രത്തിലെത്തിച്ച വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠയാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഇനി മുതൽ ക്ഷേത്രവും പ്രദേശവും ആത്മീയതയുടെ പ്രധാന കേന്ദ്രമായി മാറുമെന്ന് ചടങ്ങിൽ പങ്കെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി ഇവിടെ ക്ഷേത്രം നിർമ്മിക്കാൻ ഹിന്ദുക്കൾ യുദ്ധം ചെയ്യുകയാണ്. ഇതേ തുടർന്ന് ജയിൽവാസം വരെ അനുഭവിക്കേണ്ടിവന്നു. ഈ നിമിഷം അവരുടെ പോരാട്ടത്തെ സ്മരിക്കുന്നു, ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നിർവ്വഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നത് കഴിഞ്ഞ മാസമാണ്. ഇതിന് തൊട്ട് പിന്നാലെ തന്നെ അഭയാഞ്ജനേയ സ്വാമി ക്ഷേത്രവും തുറന്ന് നൽകാൻ സാധിച്ചു. പോലീസ് കേസുകളെ ഭയക്കാതെ ഇവിടെ ക്ഷേത്രം വരാൻ ഒന്നിച്ച് പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു. ഉടൻ തന്നെ നാൽഗൊണ്ട നഗരം ആത്മീയ തീർത്ഥാടന കേന്ദ്രമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ വർഷിത് റെഡ്ഡി, മറ്റ് നേതാക്കളായ നുകാല നരസിംഹ റെഡ്ഡി, മദഗോവി ശ്രീനിവാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 18 അടിയാണ് ഹനുമാൻ വിഗ്രഹത്തിന്റെ ഉയരം. ഒറ്റക്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഈ വിഗ്രഹത്തിന്റെ പ്രധാന പ്രത്യേകത.
Discussion about this post