കൊച്ചി: നടി അനുശ്രീയെയും തന്നെയും ചേർത്ത് പ്രചരിക്കുന്ന വ്യാജവാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉണ്ണിയെയും നടി അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിന് മറുപടിയുമായി സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരിക്കുകയാണ് താരം
പോപ്പുലർ ഒപ്പീനിയൻസ് മലയാളം എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിൽ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികൾ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഇതിൻറെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത് ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെൻറ് ചെയ്യണം? എന്നാണ് ഉണ്ണി ചോദിക്കുന്നത്. ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കിട്ടായിരുന്നു നടന്റെ കുറിപ്പ്.
അടുത്ത സൗഹൃദമുള്ളവരാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. മാത്രമല്ല രണ്ടുപേരും അവിവാഹിതർ. ഒട്ടനവധി പരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അതിനുശേഷമാണ് ഇരുവരെയും ഒരു ജോഡിയായി പ്രഖ്യാപിച്ച് ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻറേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
Discussion about this post