ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കാൻ ആണ് ലക്ഷ്യമിടുന്നതെന്ന് സ്പേസ് എക്സ് സ്ഥാപകൻ സിഇഒയുമായ ഇലോൺ മസ്ക്. ചൊവ്വയിലേക്ക് 10 ലക്ഷം പേരെ അയക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മസ്ക് വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇലോൺ മസ്ക് ചൊവ്വയുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തിയത്.
സ്പേസ് എക്സ് പുതുതായി നിർമ്മിച്ച സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ചിത്രത്തിന് മറുപടിയായാണ് ഇലോൺ മസ്ക് ചൊവ്വ പദ്ധതികളെ കുറിച്ച് സൂചന നൽകിയത്. ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റോക്കറ്റ് ആണ് സ്റ്റാർഷിപ്പ് റോക്കറ്റ് എന്നും മസ്ക് വ്യക്തമാക്കി. ഈ സ്റ്റാർ ഷിപ്പ് റോക്കറ്റ് ഒരിക്കൽ നമ്മളെ ചൊവ്വയിൽ എത്തിക്കും എന്ന അടിക്കുറിപ്പോട് കൂടിയാണ് ടെസ്‌ല ഓണേഴ്സ് സിലിക്കൺ വാലി എന്ന എക്സ് അക്കൗണ്ട് റോക്കറ്റിന്റെ ചിത്രം പങ്കുവെച്ചിരുന്നത്.
ഇപ്പോൾ രാജ്യത്തുടനീളം നടക്കുന്ന വിമാനയാത്ര പോലെയായിരിക്കും ഒരിക്കൽ ചൊവ്വയിലേക്കുള്ള യാത്ര എന്നും ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു. മനുഷ്യരെ മറ്റു ഗ്രഹങ്ങളിൽ എത്തിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ച് സ്പേസ് എക്സ് സ്ഥാപകനായ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. സ്പേസ്എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂളിന് കഴിഞ്ഞ 50 വർഷക്കാലമായി ആർക്കും സാധിക്കാത്ത അത്രയും ദൂരത്തേക്ക് ബഹിരാകാശ സഞ്ചാരികളെ എത്തിക്കാൻ കഴിയും എന്നും ഇലോൺ മസ്ക് അവകാശപ്പെടുന്നു.
Discussion about this post