ടെൽ അവീവ് : ഗാസയിൽ ഹമാസ് ബന്ദികൾ ആക്കി പാർപ്പിച്ചിരുന്നവരെ ഇസ്രായേൽ മോചിപ്പിച്ചപ്പോൾ തീർത്തും വികാരനിർഭരമായ രംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. നീണ്ട ഇടവേളക്കുശേഷം ഇസ്രായേലിൽ തിരിച്ചെത്തി കുടുംബാംഗങ്ങളെ കണ്ടപ്പോൾ പലർക്കും സങ്കടം സഹിക്കാൻ ആവാതെ കണ്ണുനീർ അണപൊട്ടിയൊഴുകി. ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്ന് കരുതിയ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും വീണ്ടും തിരികെ കാണാൻ സാധിച്ചതിൽ അവർ ദൈവത്തിനോടും ഇസ്രായേൽ സൈന്യത്തിനോടും നന്ദി അറിയിച്ചു.
ഗാസയിൽ നിന്നും തിരികെ എത്തിച്ച ലൂയിസ് ഹാർ എന്ന 70 വയസ്സുകാരനും ഫെർണാണ്ടൊ സൈമൺ മർമാൻ എന്നാൽ 60 വയസുകാരനും റാഫിയിൽ നിന്ന് വിമാനം ഇറങ്ങിയശേഷം ഷെബ ആശുപത്രിയിലേക്കാണ് എത്തിയിരുന്നത്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗമനം ഉണ്ടാകുന്നതുവരെ ആശുപത്രിയിൽ കഴിയേണ്ടി വരും എന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആശുപത്രിയിൽ ഇവരെ കാണാനായി കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിച്ചേർന്നപ്പോൾ വികാരഭരിതമായ രംഗങ്ങൾക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. കണ്ണുനീർ തോരാതെയാണ് ഇരുവരും കുടുംബത്തിലുള്ള ഓരോരുത്തരെയും ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിച്ചത്.
ലൂയിസിനെയും ഫെർണാണ്ടോയേയും മോചിപ്പിക്കാൻ ആയി കഠിനപ്രയത്നം ചെയ്ത ഇസ്രായേൽ സൈന്യത്തിനും ഒപ്പം ദൈവത്തിനും ഇരുവരുടെയും ബന്ധുക്കൾ നന്ദി പറഞ്ഞു. അവസാന ബന്ദികളെ കൂടി മോചിപ്പിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും അവർ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു.
Discussion about this post