മസ്കറ്റ് : യുഎഇക്ക് പിന്നാലെ ഒമാനിലും സാധാരണമായ രീതിയിൽ അതിശക്തമായ മഴ. മഴ ശക്തമായതോടെ റോഡുകളിൽ ആകെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത തടസ്സം ഉണ്ടായതോടെ ജനജീവിതം ദുസഹമായ അവസ്ഥയിലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയോടെ മഴ വീണ്ടും ശക്തമാകും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്.
ന്യൂനമർദ്ദത്തിന്റെ ഭാഗമായാണ് ഒമാനിൽ ശക്തമായ മഴ തുടരുന്നത്. വിവിധ മേഖലകളിൽ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് മൂന്നു കുട്ടികളെ കാണാതായതായി പരാതി ഉയർന്നിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടതോടെ വഴികളിൽ അകപ്പെട്ട നിരവധിപേരെ രക്ഷപ്പെടുത്തി.
വിവിധയിടങ്ങളിൽ നിന്നായി നൂറിലേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളതായി സർക്കാർ അറിയിച്ചു. ഒമാനിലെ ബുറൈമി, ബാത്തിന ഗവർണറേറ്റുകളിലാണ് മഴ കൂടുതൽ ശക്തമായിട്ടുള്ളത്. ജനങ്ങൾ സുരക്ഷിതരായി വീടുകളിൽ തന്നെ തൽക്കാലം തുടരണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post