വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്വകാര്യ സംഭാഷണത്തിനിടെയാണ് സംഭവം.അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഗാസയിൽ നെതന്യാഹുവിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളെ കുറച്ചു സംസാരിക്കുമ്പോൾ ബൈഡൻ പ്രകോപിതനായി മോശമായ വാക്കുകൾ ഉപയോഗിച്ച് ഇസ്രായേൽ പ്രസിഡന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇസ്രയേലിനെ വെടിനിർത്തലിന് സമ്മതിക്കാൻ താൻ ശ്രമിക്കുകയാണെന്നും എന്നാൽ നെതന്യാഹു തനിക്ക് സൈ്വര്യം നൽകുന്നില്ലെന്നും ബൈഡൻ സംഭാഷണ മധ്യേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണെന്നും ബൈഡൻ സൂചിപ്പിച്ചിരുന്നു.
ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ ജോ ബൈഡൻ മോശമായ വാക്കുകൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ ബൈഡനുമായി അടുത്ത വൃത്തങ്ങളിൽ മൂന്നോളം പേർ സ്ഥിരീകരിച്ചു എന്നാണ് സൂചനകൾ.
നെതന്യാഹുവിനെക്കുറിച്ച് ബൈഡൻ നടത്തിയ പരാമർശത്തെക്കുറിച്ച് ദേശീയ സുരക്ഷാ കൗൺസിൽ വക്താവിനോട് മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോൾ, രണ്ട് നേതാക്കളും തമ്മിൽ മാന്യമായ ബന്ധമാണുള്ളതെന്നായിരുന്നു പ്രതികരണം. ”പ്രധാനമന്ത്രി നെതന്യാഹുവിനോട് വിയോജിപ്പുള്ള കാര്യങ്ങൾ പ്രസിഡന്റ് വ്യക്തമാക്കിയതാണ്. എന്നാൽ, ഇരുവരും തമ്മിൽ പരസ്യമായും രഹസ്യമായും ദശാബ്ദങ്ങൾ നീണ്ട മാന്യമായ ബന്ധമാണുള്ളതെന്നായിരുന്നു വിശദീകരണം.
മറ്റൊരു സംഭാഷണത്തിൽ നെതന്യാഹുവിനെ ‘അയാൾ’ എന്നും ബൈഡൻ വിളിക്കുന്നുണ്ട്. ഹമാസുമായി വെടിനിർത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ അയാൾ അതവഗണിക്കുകയാണെന്നും ബൈഡൻ പറയുന്നു.
Discussion about this post