ഡല്‍ഹി: മദ്രസകളില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ആര്.എസ്.എസ് സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്. രാജ്യവ്യാപകമായി മദ്രസുകളുമായി ഇക്കാര്യത്തില്‍ മുസ്ലിം രാഷ്ട്രീയ മഞ്ച് ചര്‍ച്ച നടത്തുകയാണ്.
ഇതിന്റെ ഭാഗമായി മുസ്ലിം രാഷ്ട്രീയ മഞ്ച് തങ്ങളുടെ നേതാക്കളോട് പ്രദേശങ്ങളിലെ മദ്രസകളുമായി ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ മദ്രസകളില്‍ ഇന്ത്യന്‍ പതാക ഉയരണം എന്നതാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ലക്ഷ്യമിടുന്നത്.
എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും മദ്രസകളില്‍ ഇന്ത്യന്‍ പതാക ഉയരണം. ഇത് പതിവാക്കണമെന്നും മഞ്ചിന്റെ കണ്‍വീനര്‍ മുഹമ്മദ് അഫ്സല് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. മദ്രസകളില്‍ മതമൗലികവാതം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില മൗലവിമാര്‍ മൗലികവാദികളാണ്. പ്രത്യേകിച്ചും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍. ഇന്ത്യയിലെ മദ്രസകളില്‍ അത്തരമൊരു സമീപനം ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ താമസിക്കുന്ന പ്രദേശത്ത് അഞ്ച് മദ്രസകളുണ്ട്. അവിടെയൊന്നും ആളുകളെ തോക്ക് ഉപയോഗിക്കാനല്ല പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്താമാക്കി.
അടുത്തിടെ ഉത്തരേന്ത്യയിലെ ഒരു മദ്രസില് കുട്ടികളെ ദേശീയഗാനം പഠിപ്പിച്ചതിന് അധ്യാപകന് ഊരു വിലക്കേര്‍പ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തായി പരാതിയുണ്ടായിരുന്നു.
Discussion about this post