മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് നായികയായി ഉള്ള എൻട്രി.അഞ്ചാം വയസ് മുതൽ ആരംഭിച്ച അഭിനയജീവിതം മൂന്ന് പതിറ്റാണ്ടോളം തുടർന്ന കാവ്യ, സിനിമയ്ക്കായി പഠനം പോലും മാറ്റിവച്ചിരുന്നു. പിന്നീട് ആദ്യവിവാഹപരാജയത്തിന് ശേഷം നടൻ ദിലീപിനെ വിവാഹം ചെയ്ത് ലക്ഷ്യ എന്ന വസ്ത്ര ബ്രാൻഡിന്റെ ബിസിനസിലേക്കും കടന്നു.
ഇടയ്ക്കിടെ തന്റെ ബ്രാൻഡിന്റെ മോഡലായും കാവ്യ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാവ്യയുടെ സാരിയിലുള്ള ലുക്കിനാണ് ആരാധകർ ഏറെ. ഡിസംബറിൽ കാവ്യ പങ്കുവച്ച ഒരു സാരിലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒനിയൻ പിങ്കിലുള്ള കാഞ്ചീപുരം സിൽക്ക് പ്ലെയിൻ കസവുസാരിയാണ് കാവ്യയുടെ ഔട്ട്ഫിറ്റ്. പിങ്കിൽ പ്രിന്റുകളുള്ള ഹാഫ് സ്ലീവ് ബ്ലൗസാണ്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്വർണാഭരണങ്ങളും സ്‌റ്റൈൽ ചെയ്തിരിക്കുന്നു. ചുവപ്പു കല്ലുപതിച്ച നെക്ലസും കമ്മലും വളകളും മോതിരവുമാണ് ആക്‌സസറീസ്. മിനിമം മേക്കപ്പും ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും മസ്‌കാരയും ഐലൈനറും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കാവ്യയുടെ വസ്ത്രധാരണത്തിനും ഏറെ കയ്യടി ലഭിച്ചിരുന്നു.
എന്നാലിതാ ഇപ്പോൾ കാവ്യയുടെ ഈ ചിത്രം മോർഫ് ചെയ്ത് പ്രചരിക്കപ്പെടുകയാണ്. കാവ്യ ശരീരഭാഗങ്ങൾ,പ്രത്യേകിച്ച് വയറ് കാണിച്ചുനിൽക്കുന്ന രീതിയിലാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ലക്ഷ്യയുടെ പോസ്റ്റുകൾ കാണാത്ത വളരെയധികം പേർ കാവ്യയെ തെ്റ്റിദ്ധരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ നടി ഇത്തരം വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയ ആരാധകർ യഥാർത്ഥചിത്രങ്ങൾ പങ്കുവയ്ക്കുന്നു. കാവ്യ ഈ തെറ്റ് അംഗീകരിച്ച് കൊടുക്കരുതെന്നും തെറ്റാകാരിയായി കാവ്യയെ കാണാൻ സാധിക്കില്ലെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആരാധകർ ഒരുപോലെ ആവശ്യപ്പെടുന്നു.
Discussion about this post