മലയാളികളുടെ മല്ലു സിംഗ് ആയി മറിയ താരമാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമാ പ്രേക്ഷകരുടെ മസിലളിയൻ എന്ന് വിളിപ്പേരുള്ള ഉണ്ണി മുകുന്ദന്റെ മാർക്കോ ഇന്ന് ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. ഇന്ന് വിവിധ ഭാഷകളിൽ മാർക്കോ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്.
ഒരു രാത്രി നേരം വെളുത്തപ്പോൾ ഹിറ്റ് താരമായി മാറിയ താരമല്ല, താനെന്ന് പലപ്പോഴും ഉണ്ണി പറഞ്ഞിട്ടുണ്ട്. തന്റെ കഷ്ടപ്പാടുകൾ കൊണ്ടാണ് ഉണ്ണി മുകന്ദൻ എന്ന സ്റ്റാറിലേക്ക് എത്തിയതെന്നും നിരവധി പ്രതിസന്ധികളും അവഗണനകളും ഇതിനിടെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഉണ്ണി മുകുന്ദനെ കുറിച്ച് അറിയാവുന്നവരും പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് സ്വാസിക വിജയ് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഉണ്ണി മുകന്ദൻ ഇപ്പോൾ നേടിയെടുത്ത വിജയങ്ങളൊന്നും അവിചാരിതമല്ലെന്ന് പറയുകയാണ് സ്വാസിക. ഈ നേട്ടങ്ങൾ ഭാഗ്യം കൊണ്ടോ അവിചാരിതമായോ വന്നതല്ല. ഉണ്ണിയെ പോലെ, വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആളായിരുന്നു താൻ. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടെന്നും സ്വാസിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്, വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല.ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്.
Discussion about this post