ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിനെ നയിക്കുന്നത് താലിബാനി ചിന്താഗതിയും സംസ്കാരവും ആണെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല. പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടിഎംസി എന്നാൽ തൃണമൂൽ കോൺഗ്രസ് എന്നല്ല മറിച്ച് ‘താലിബാനി മൈൻഡ്സെറ്റ് ആൻഡ് കൾച്ചർ’ ആണെന്ന് ഷെഹ്സാദ് പൂനാവാല വിമർശിച്ചു.
പശ്ചിമബംഗാളിലെ പോലീസ് പോലും തൃണമൂൽ പ്രവർത്തകരെ പോലെയാണ് പെരുമാറുന്നതെന്നും ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ലൈംഗിക ചൂഷണത്തിനും അക്രമത്തിനും വിധേയരാവുകയാണ്. എല്ലാ തെളിവുകളും ഉണ്ടായിട്ടുപോലും പശ്ചിമബംഗാൾ പോലീസ് കുറ്റവാളികളെ തൊടാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കുകയാണ് ചെയ്യുന്നത് എന്നും പൂനാവാല വിമർശിച്ചു.
സന്ദേശ്ഖാലിയിൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്ക് നേരെയാണ് ആക്രമണങ്ങളും ലൈംഗിക ചൂഷണവും നടത്തിയത്. എന്നാൽ മമതാ ബാനർജിയുടെ പോലീസ് അയാളെ കണ്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. പകരം ഈ സംഭവത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജും കണ്ണീർവാതക ഷെല്ലുകളും കല്ലേറും പ്രയോഗിക്കുകയാണ്. ബംഗാളിൽ തൃണമൂൽ സർക്കാർ ഇത് ആദ്യമായല്ല ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നത് എന്നും പൂനാവാല വിമർശനമുന്നയിച്ചു.
Discussion about this post