എറണാകുളം: കൊച്ചിയിലെ ബാറിലെ വെടിവയ്പുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതിയും പിടിയിൽ. കളമശ്ശേരി സ്വദേശി മനുവാണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. സംഭവത്തിലെ പ്രധാന പ്രതിയായ വിനീതിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
നേരത്തെ പ്രതികളുടെ കാർ മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ മൂന്ന് പ്രതികൾ അറസ്റ്റിലായിരുന്നു. കത്രിക്കടവിലെ ഇടശേരി ബാറിലാണ് വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം . ആക്രമണത്തിൽ രണ്ട് ബാർ ജീവനക്കാർക്ക് വെടിയേറ്റിരുന്നു. സംഘർഷത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു .
നിലവിൽ അറസ്റ്റിലായ നാല് പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വൈകാതെ തന്നെ വെടിയുതിർത്ത മുഖ്യ പ്രതിയെ അറസറ്റ് ചെയ്യും എന്നും പോലീസ് അറിയിച്ചു.
Discussion about this post