Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ചരിത്രനിമിഷം; യുഎഇയിലെ ബിഎപിഎസ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ആരതി നടത്തി

by Brave India Desk
Feb 14, 2024, 07:38 pm IST
in International
Share on FacebookTweetWhatsAppTelegram

അബുദാബി: യുഎഇയിലെ  ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ മുഖ്യപുരോഹിതനും ആചാര്യന്മാരും എത്തി സ്വീകരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രത്തിൽ ആരതി നടത്തി. ഇതിന് പിന്നാലെ വിഗ്രഹത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു പ്രാർത്ഥിച്ചു. മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകൾക്ക്
നേതൃത്വം നൽകി. ബസന്ത് പഞ്ച്മിയുടെ ശുഭദിനത്തിലാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.

അബുദാബി -ദുബായി ഹൈവേയിലെ അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
2019 ഏപ്രിൽ മാസത്തിലാണ് ക്ഷേത്രത്തിൻറെ തറക്കല്ല് ഇട്ടത്. 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പരമ്പരാഗത നാഗര രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. മന്ദിറിന് 108 അടി ഉയരവും (32.92 മീറ്റർ), 262 അടി (79.86 മീറ്റർ) നീളവും180 അടി (54.86 മീറ്റർ) വീതിയും ഉണ്ട്. യു എ ഇയുടെ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് ശിഖാരകളും ഇവിടെ കാണാം. പിങ്ക് സാൻഡ് സ്റ്റോണുകളും വെള്ള മാർബിളുകളും ഉപയോഗിച്ചാണ് ക്ഷേത്ര നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നുള്ള റെഡ്‌സ്റ്റോണും സാൻഡ് സ്റ്റോണും ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 25,000 കല്ലുകൾ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 55 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിലുള്ളവയാണ് ഈ കല്ലുകൾ രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള വിദഗ്ധരായ ശിൽപ്പികളാണ് ഈ കല്ലുകൾ കൊത്തിയെടുത്തത്. ഇവിടുന്ന് തന്നെയുള്ള കരകൗശല വിദഗ്ദർ ചേർന്നാണ് 402 വെളുത്ത മാർബിൾ തൂണുകൾ കൊത്തിയെടുത്തത്. തറയിൽ വിരിച്ചിരിക്കുന്നത് ഇറ്റാലിയൻ മാർബിൾ ആണ്.

Stories you may like

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

സ്വാമിനാരായണൻ, അക്ഷര-പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവതി, ഗണേശൻ, കാർത്തികേയ, പത്മാവതി-വെങ്കടേശ്വര, ജഗന്നാഥൻ, അയ്യപ്പൻ എന്നിവരുടെ മൂർത്തികളാണ് ഈ മന്ദിരത്തിലുള്ളത്. ശിവന് സമർപ്പിച്ചിരിക്കുന്ന ശ്രീകോവിലിൽ, അതിമനോഹരമായ കൊത്തുപണികൾ, 12 ‘ജ്യോതിർലിംഗ’ങ്ങളുടെ മണ്ഡലങ്ങൾ എന്നിവയുടെ ചിത്രീകരണം കാണാം. ‘ജഗന്നാഥ യാത്ര’ എന്ന രഥയാത്ര ആഘോഷം ജഗന്നാഥന്റെ ശ്രീകോവിലിനുള്ളിൽ കൊത്തിയിട്ടുണ്ട. ഭഗവത് ഗീത, മഹാഭാരതം എന്നിവയിൽ നിന്നുള്ള രംഗങ്ങൾ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചിരിക്കുന്ന ശ്രീകോവിലിനുള്ളിൽ കാണാം. 700 കോടി ഇന്ത്യൻ രൂപാ അഥവാ 400 ദശലക്ഷം യുഎഇ ദിർഹം ആണ് ഇതിൻറെ നിർമ്മാണത്തിനായി ചെലവഴിച്ചിരിക്കുന്നത്.

Tags: BAPSNarendra ModiBaps Hindu MandirBAPS Swaminarayan Akshardham
Share2TweetSendShare

Latest stories from this section

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

Discussion about this post

Latest News

നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം; മുന്നറിയിപ്പുമായി നാറ്റോ

ബാറ്റിംഗിൽ മാത്രം അല്ലെടാ എന്റെ ‘പിടി’, ബോളിങ്ങിലെ ഈ വെറൈറ്റി നേട്ടം കണ്ടാൽ നിങ്ങൾക്ക് ഷോക്കാകും; നോക്കാം കോഹ്‌ലിയുടെ തകർപ്പൻ ബോളിങ് റെക്കോഡ്

ഇന്നത്തെ യുദ്ധത്തിൽ ജയിക്കാൻ ഇന്നലത്തെ ആയുധം പോരാ,നാളത്തെ സാങ്കേതികവിദ്യ വേണം: സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യത; സംയുക്ത സൈനിക മേധാവി

സത്യജിത് റേയുടെ കുടുംബവീട് പൊളിച്ചുനീക്കാൻ ഒരുമ്പെട്ട് ബംഗ്ലാദേശ് സർക്കാർ:തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

സിറാജിന്റെ ആ വാക്ക് കേട്ട് ഗിൽ എടുത്ത് ചാടിയത് കുഴിയിൽ, ഒരു ആവശ്യവും ഇല്ലായിരുന്നു; കുറ്റപ്പെടുത്തലുമായി മുഹമ്മദ് കൈഫ്; സംഭവം ഇങ്ങനെ

ഇന്ത്യയുടെ ആ പ്രവർത്തി കാരണം ഞങ്ങൾ ജയിച്ചു, അവന്മാർക്ക് അവിടെ പിഴച്ചു: ബെൻ സ്റ്റോക്സ്

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies